ഭൂമിയുടെ ന്യായവില വർധന അന്യായം -പി.സി. തോമസ്

കൊച്ചി: ഭൂമിയുടെ ന്യായവില വർധന അന്യായമാണെന്ന്​ കേരള കോൺഗ്രസ് വർക്കിങ്​ ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ദിവസങ്ങൾക്കുമുമ്പ് ന്യായവില വർധിപ്പിച്ചതും നിലനിൽക്കുമോ എന്നുകൂടി ധനമന്ത്രി വ്യക്തമാക്കണം. രണ്ട്​ വർധനവും നിലനിൽക്കുന്നുവെങ്കിൽ കർഷകരോടും സാധാരണക്കാരോടുമുള്ള വലിയ വെല്ലുവിളിയായിരിക്കും അത്​. റബർ, തേയില ഏലം, കാപ്പി എന്നിവ കാർഷികവിളകളായി പരിഗണിക്കണമെന്ന്​ കേന്ദ്രസർക്കാറിനോട് കൃഷിക്കാർ ആവശ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് സംസ്ഥാന ബജറ്റിൽ ഇവയൊക്കെ തോട്ടങ്ങളാണെന്നും ഇനി മറ്റ്​ കൃഷികൾകൂടി തോട്ടവിളകളായി മാറ്റുമെന്നും പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്​ ക൪ഷക വിരുദ്ധമാണെന്നും തോമസ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.