ആലപ്പുഴ: ജില്ല പവര്‍ലിഫ്റ്റിങ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സംസ്ഥാന പുരുഷ -വനിത സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ആൻഡ് മാസ്റ്റേഴ്സ് ക്ലാസിക് പവർ ലിഫ്റ്റിങ് മത്സരങ്ങള്‍ക്ക് കണിച്ചുകുളങ്ങര സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പവര്‍ലിഫ്റ്റിങ്ങ് അസോസിയേഷന്‍ പ്രസിഡന്‍റ് പി.എസ്. ബാബു അധ്യക്ഷത വഹിച്ചു. കെ.കെ. കുമാരന്‍ പാലിയേറ്റിവ് കെയര്‍ ചെയര്‍മാന്‍ എസ്. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സി.സി. ഷിബു ധനേശന്‍ പൊഴിക്കല്‍, വി.ആര്‍. ദിനേശ്, കെ.പി. ഷീബ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി വേണു ജി. നായര്‍ സ്വാഗതവും ട്രഷറര്‍ മോഹന്‍ പീറ്റര്‍ നന്ദിയും പറഞ്ഞു. ആദ്യ മൂന്ന് സ്ഥാനക്കാർ: പുരുഷന്മാരുടെ 59 കി. സബ്ജൂനിയർ: ഫിറോസ് റഹീം (ആലപ്പുഴ), എം.വി. ഹരിഗോവിന്ദ് (കണ്ണൂർ), എസ്. സജീവ് (കൊല്ലം). 53 കിലോ. ജൂനിയര്‍: ആർ.എസ്. അഭിരാജ് (തിരുവനന്തപുരം), ആഗനെ പോക്കാട്ട് (കോഴിക്കോട്), കെ.എം. വിഗ്നേഷ് (പാലക്കാട്). 59 കിലോ. ജൂനിയര്‍: ബ്രഹ്മദത്ത് എം. രമേശ്(ആലപ്പുഴ), പി.ആർ. വിശാല്‍ (വയനാട്), മുഹമ്മദ് അഫ്താബ് (കോഴിക്കോട്). 59 കി. സീനിയര്‍: എസ്. ശ്രീജിത് (ആലപ്പുഴ), മാർട്ടിൻജോയി (എറണാകുളം), അബിന്‍ പി. യൂസഫ് (ഇടുക്കി). APG vellappally nadeshan സംസ്ഥാന പവർലിഫ്റ്റിങ് മത്സരങ്ങളുടെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.