കൊച്ചി: പൊതു വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനോ പരിഹാരം നിർദേശിക്കാനോ തയാറാവാതെ ഏകപക്ഷീയ തീരുമാനങ്ങളിലൂടെ വിദ്യാഭ്യാസ മേഖലയിൽ അനിശ്ചിതത്വം നടപ്പാക്കുകയാണ് സർക്കാറെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോ. (കെ.പി.എസ്.ടി.എ ) സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിൽവർ ലൈൻ പദ്ധതിക്കായി 2000 കോടി മാറ്റിവെച്ച സർക്കാർ പാവപ്പെട്ട കുട്ടികൾക്ക് ഉച്ചഭക്ഷണ പദ്ധതിക്കായി തുക അനുവദിക്കാത്തത് പൊതുവിദ്യാഭ്യാസ മേഖലയോടുള്ള സമീപനമാണ് വ്യക്തമാക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം വാശിയോടുകൂടി ഖാദർ കമ്മിറ്റിയിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നു. ഉന്നത വിദ്യാഭ്യാസ നയം അഴിമതിയും ധൂർത്തും സ്വജനപക്ഷപാതവുമായി. നിയമന നിരോധനവും അധ്യാപക ദ്രോഹവും മൂലം അധ്യാപകരുടെ ശാപം ലഭിക്കുന്ന സർക്കാറായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് എം. സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം കെ.പി. ധനപാലൻ, ടി ശരത്ചന്ദ്രപ്രസാദ്, കൗൺസിലർ മനു ജേക്കബ്, സംസ്ഥാന ജന.സെക്രട്ടറി സി പ്രദീപ്, ട്രഷറർ എസ്.സന്തോഷ് കുമാർ, എം.ഷാജു, കെ. അബ്ദുൽ മജീദ്, പി.കെ. അരവിന്ദൻ ,ഷാഹിദ റഹ്മാൻ, അനിൽ വട്ടപ്പാറ, എൻ. ജയപ്രകാശ്, കെ.എൽ. ഷാജു, നിസാം ചിതറ, പി.കെ. ജോർജ്, ഷാജി മോൻ, ശ്യാംകുമാർ, കെ.രമേശൻ എന്നിവർ സംസാരിച്ചു. phto ab
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.