കളമശ്ശേരി: സിനിമ ഷൂട്ടിങ്ങ് കേന്ദ്രത്തിൽനിന്നും മാലിന്യം വലിച്ചെറിയുന്നത് ചോദ്യം ചെയ്ത നാട്ടുകാരും സിനിമ പ്രവർത്തകരും തമ്മിൽ സംഘർഷം. കളമശ്ശേരി കിൻഫ്രക്ക് സമീപം സ്വകാര്യ ഗോഡൗണിൽ ടൊവിനോ തോമസ് നായകനായ സിനിമ ഷൂട്ടിങ് കേന്ദ്രത്തിലാണ് നാട്ടുകാരും സിനിമ പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്. തിങ്കളാഴ്ചയാണ് സംഭവം. രണ്ട് ആഴ്ചയോളമായി ഷൂട്ടിങ്ങ് നടന്നു വരുന്ന സെറ്റിൽനിന്നും ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും റോഡരികിലും സമീപത്തെ പറമ്പിലും തള്ളുന്നതും വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങും ബുദ്ധിമുട്ടിക്കുന്നതായാണ് നാട്ടുകാരുടെ പരാതി. ഇത് ചോദ്യം ചെയ്യുന്നതിനിടെയാണ് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കളമശ്ശേരി പൊലീസ് ഇടപെട്ട് ഇരുകൂട്ടരുമായി സംസാരിച്ച് ശാന്തമാക്കി. ഇതിനിടെ ഇരു വിഭാഗത്ത് നിന്നുള്ള രണ്ടുപേർ ആശുപത്രിയിൽ ചികിത്സ തേടി. അതോടെ പ്രശ്നം വീണ്ടും രൂക്ഷമായി. പിന്നീട് ഇരുകൂട്ടരും പരസ്പരം ചർച്ച നടത്തി പറഞ്ഞവസാനിപ്പിക്കുകയായിരുന്നു. ഇരുകൂട്ടർക്കും പരാതിയില്ലാത്തതിനാൽ കേസ് എടുത്തില്ലെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.