നിയുക്​ത  വൈസ് ചാൻസലർ ഇന്ന്​ ചുമതലയേൽക്കും

കാലടി : വിവാദങ്ങൾ ഒഴിയാതെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ നിയുക്​ത വൈസ് ചാൻസലർ ഡോ. എം. വി. നാരായണൻ ബുധനാഴ്ച രാവിലെ 10ന് സർവകലാശാല ആസ്ഥാനത്ത് എത്തി ചുമതലയേൽക്കും. കാലിക്കറ്റ് സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രഫസറാണ്. നാല് വർഷമാണ് കാലാവധി. എഴ് പേരാണ് വി.സി. സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നത്. എന്നാൽ, സെർച് കമ്മിറ്റി ആറ് പേരെയും ഒഴിവാക്കി ഡോ.എം.വി.നാരായണന്‍റെ പേര് ശിപാർശ ചെയ്യുകയായിരുന്നു. സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ഈ നടപടിയെ ശക്​തമായി വിമർശിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.