ആറ്റില്‍ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി മുങ്ങിമരിച്ചു

കുട്ടനാട്: സ്‌കൂളിൽനിന്ന്​ മടങ്ങവേ . രാമങ്കരി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് ചേന്നാട്ടുശ്ശേരി ജോജി വര്‍ഗീസിന്റെ മകന്‍ ജോയലാണ്​ (17) ​ മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക്​ 2.30ഓടെ പുളിങ്കുന്ന് കുരിശുപള്ളി ജോട്ടുജെട്ടിക്ക്​ സമീപം പുളിങ്കുന്നാറ്റിലാണ് അപകടം. പുളിങ്കുന്ന് സെന്റ് ജോസഫ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർഥിയാണ് ജോയല്‍. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ക്ലാസ് ഇല്ലായിരുന്നു. ജോയലും നാലു കൂട്ടുകാരും ചേര്‍ന്ന് വീട്ടിലേക്ക്​ പോകാൻ പുളിങ്കുന്ന്​ റോഡ് മുക്കിലെത്തിയപ്പോള്‍ ജങ്കാര്‍ വിട്ടുപോയി. ജങ്കാര്‍ തിരികെ വരും മുമ്പ്​ കുരിശുപള്ളിജെട്ടിക്ക്​ സമീപം കടവില്‍ ജോയലും മറ്റൊരു വിദ്യാർഥിയും കുളിക്കാനിറങ്ങി. ആദ്യം ഒരു തവണ വെള്ളത്തിലേക്കു ചാടിയശേഷം തിരികെ കയറിയ ജോയല്‍ വീണ്ടും വെള്ളത്തിലേക്ക്​ ചാടിയപ്പോഴാണ് അപകടമുണ്ടായതെന്ന് വിദ്യാർഥികള്‍ പറയുന്നു. വെള്ളത്തിൽ താഴ്ന്നുപോയ ജോയലിനെ കൈയില്‍ പിടിച്ചു രക്ഷിക്കാന്‍ ഒപ്പമുണ്ടായിരുന്ന വിദ്യാർഥി ശ്രമിച്ചെങ്കിലും പിടിവിട്ടു താഴ്ന്നുപോകുകയായിരുന്നു. പുളിങ്കുന്ന് പൊലീസും അഗ്​നിരക്ഷസേനയും എത്തി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആലപ്പുഴയില്‍ നിന്നുള്ള സ്‌കൂബ ടീമെത്തി 4.15ഓടെ ബോട്ടുജെട്ടിക്കു സമീപത്ത്​ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. മാതാവ്: ജോമോള്‍, സഹോദരങ്ങള്‍: ജോസ്ന, ജോഫ്സി.സംസ്‌കാരം ബുധനാഴ്ച വൈകീട്ട് നാലിന് രാമങ്കരി സെന്റ് ജോസഫ് പള്ളിസെമിത്തേരിയില്‍. apd death kutta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.