ബൈക്കുകൾ കൂട്ടിയിടിച്ച്​ യുവാവ് മരിച്ചു​; രണ്ടുപേർക്ക്​ പരിക്ക്​

വൈക്കം: ബൈക്കുകൾ കൂട്ടിയിടിച്ച്​ യുവാവ് മരിച്ചു. വെച്ചൂർ ഇടയാഴം നാണുപറമ്പ് മുപ്രപള്ളിൽ പുഷ്പരാജന്റ മകൻ ജിഷ്ണുവാണ്​ (20) മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ജിഷ്ണുവിന്റ സുഹൃത്തുക്കളായ വിപിൻ ബൈജു (20), അശ്വിൻ (19) എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇടയാഴം - കല്ലറ റോഡിലെ പെരുന്തുരുത്തിൽ ചൊവ്വാഴ്ച രാത്രി 10.30നായിരുന്നു അപകടം. കുംഭഭരണി ഉത്സവത്തിൽ പങ്കെടുത്ത്​ വീട്ടിലേക്ക്​ ബൈക്കിൽ സുഹൃത്തുക്കൾ മടങ്ങുകയായിരുന്നു. മുന്നിൽ പോകുന്ന ബൈക്ക് പൊടുന്നനെ നിർത്തിയപ്പോൾ പിന്നിൽ വന്ന ബൈക്ക്​ ഇടിച്ചുകയറുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ജിഷ്ണുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: മിനി. സഹോദരൻ: വിഷ്ണു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.