കാറിടിച്ച് തൊഴിലാളി മരിച്ചു

ചേർത്തല: ദേശീയ പാതയിൽ ചേർത്തല തങ്കികവലക്ക്​ സമീപം കാറിടിച്ച് കടക്കരപ്പള്ളി വടക്ക് തട്ടാത്തുശേരി തറയിൽ കാർത്തികേയൻ (65) മരിച്ചു. പള്ളിത്തോട്ടിലെ ഷാപ്പ് തൊഴിലാളിയാണ്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. ജോലി കഴിഞ്ഞ് തങ്കികവലയിൽ ബസിറങ്ങി റോഡ് മുറിച്ചുകടക്കുമ്പോൾ കാർ ഇടിക്കുകയായിരുന്നു. ചേർത്തല താലൂക്ക്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: രമേശ്വരി. മക്കൾ: രശ്മി, രേഷ്മ. മരുമക്കൾ: സബിൻ, സുധീഷ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.