കൊച്ചി: ഭൂരഹിതർക്ക് വേണ്ടി സമര പോരാട്ടം ജീവിതത്തിന്‍റെ ഭാഗമായി കൊണ്ടുനടന്ന ഭൂസമര നേതാവായിരുന്നു വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗവും ഭൂസമര സമിതി സംസ്ഥാന കൺവീനറുമായിരുന്ന ജോൺ അമ്പാട്ടെന്ന് സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് പറഞ്ഞു. പാർട്ടി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജോൺ അമ്പാട്ടിന്‍റെ നാലാം ചരമവാർഷിക അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ് ജ്യോതിവാസ് പറവൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ സമദ് നെടുമ്പാശ്ശേരി, പ്രേമ ജി.പിഷാരടി, ജില്ല ജനറൽ സെക്രട്ടറി കെ.എച്ച്. സദഖത്ത്, വൈസ് പ്രസിഡന്‍റുമാരായ ഷംസുദ്ദീൻ എടയാർ, അസൂറ, ജില്ല സെക്രട്ടറിമാരായ നസീർ അലിയാർ, രമണി കോതമംഗലം, എഫ്.ഐ.ടി.യു ജില്ല സെക്രട്ടറി നൗഷാദ് ശ്രീമൂലനഗരം, ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്‍റ് മുഫീദ് കൊച്ചി, വിമൻ ജസ്റ്റിസ് മൂവ്മെന്‍റ് ജില്ല പ്രസിഡന്‍റ് ജാസ്മിൻ സിയാദ്, ആലുവ മണ്ഡലം സെക്രട്ടറി അബ്ദുൽ കരീം നൊച്ചിമ എന്നിവർ സംസാരിച്ചു. (ഫോട്ടോ) ER KALA WELFAIR ജോൺ അമ്പാട്ടിന്‍റെ നാലാം ചരമവാർഷിക അനുസ്മരണം വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.