ഭരണ പ്രതിസന്ധി റഷീദ് താനത്തിനെ ആക്ടിങ്​ പ്രസിഡന്‍റാക്കി

കളമശ്ശേരി: ഭരണസമിതി അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിലൂടെ പ്രതിസന്ധിയിലായ കളമശ്ശേരി സർവിസ് സഹകരണ ബാങ്കിൽ ആക്ടിങ്​ പ്രസിഡന്‍റായി റഷീദ് താനത്തിനെ തെരഞ്ഞെടുത്തു. ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്​ മുഹമ്മദ് ഷിയാസ്, കെ.പി.സി.സി അംഗം ജമാൽ മണക്കാടൻ, ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ആക്ടിങ്​ പ്രസിഡന്‍റായി റഷീദ് താനത്തിനെ തെരഞ്ഞെടുത്തത്. ബാങ്ക് പ്രസിഡന്‍റായിരുന്ന ടി.കെ. കുട്ടി ഏകാധിപത്യഭരണമാണ് നടത്തുന്നതെന്നാരോപിച്ച് ഭരണകക്ഷിയിൽനിന്നുള്ള വനിതകളടങ്ങിയ എട്ട് ബോർഡ് അംഗങ്ങൾ ചേർന്ന് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെയാണ്​ ഭരണം സ്തംഭനത്തിലായത്​. തുടർന്നുള്ള അനുരഞ്ജന ചർച്ചയിലാണ് ആക്ടിങ്​ പ്രസിഡന്‍റായി റഷീദ് താനത്തിനെ ഐകകണ്​ഠ്യേന തെരഞ്ഞെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.