കളമശ്ശേരി: സംസ്ഥാന യുവജനക്ഷേമ ബോർഡ് രൂപവത്കരിച്ച കേരള വളന്‍ററി യൂത്ത് ആക്ഷൻ ഫോഴ്സിനുള്ള പരിശീലനത്തിന് കുസാറ്റിൽ തുടക്കമായി. പഞ്ചായത്ത്, മുനിസിപ്പൽ ക്യാപ്റ്റന്മാരുടെ പരിശീലന ക്യാമ്പ് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവജനക്ഷേമ ബോർഡ് മെംബർ റോണി മാത്യു അധ്യക്ഷത വഹിച്ചു. ജില്ല യൂത്ത് പ്രോഗ്രാം ഓഫിസർ പി.ആർ. ശ്രീകല പങ്കെടുത്തു. ജില്ല യൂത്ത് കോഓഡിനേറ്റർ എ.ആർ. രഞ്ജിത്ത് സ്വാഗതവും ഫോഴ്സ് ജില്ല ക്യാപ്റ്റൻ എ.കെ. അരവിന്ദ് നന്ദിയും പറഞ്ഞു. സമാപന സമ്മേളനം സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് ഉദ്ഘാടനം ചെയ്യും. EC KALA 3 CAMP സംസ്ഥാന യുവജനക്ഷേമ ബോർഡ് രൂപവത്കരിച്ച കേരള വളന്‍ററി യൂത്ത് ആക്ഷൻ ഫോഴ്സിന് കുസാറ്റിൽ നൽകുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നവർ വ്യവസായമന്ത്രി പി. രാജീവിനൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.