കാക്കനാട്: തൃക്കാക്കര നഗരസഭയുടെ സ്വപ്നപദ്ധതിയായ ബസ് സ്റ്റാൻഡ്-വ്യാപാരസമുച്ചയം ചൊല്ലി വീണ്ടും വിവാദം. പദ്ധതിയുടെ നിർമാണോദ്ഘാടനത്തിന് അനുമതി തേടിയുള്ള കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം. തിടുക്കപ്പെട്ട് നിർമാണോദ്ഘാടനം നടത്തുന്നത് തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ശനിയാഴ്ച രാവിലെ 11ന് ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിലായിരുന്നു സംഭവം. രൂപരേഖയും പ്ലാനുമില്ലാത്ത പദ്ധതികളാണ് ഇവ എന്നാരോപിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധം കനത്തതോടെ അജണ്ടകൾ പാസാക്കിയതായി പ്രഖ്യാപിച്ച് യോഗനടപടികൾ അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ കൗൺസിൽ യോഗത്തിലും ഇക്കാര്യം അവതരിപ്പിച്ചിരുന്നെങ്കിലും പ്രതിപക്ഷ എതിർപ്പിനെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു. അതേസമയം, നിരന്തരം കൗൺസിൽ യോഗം മുടക്കുന്ന എൽ.ഡി.എഫിനോടുള്ള പ്രതിഷേധ ഭാഗമായി പ്രതിപക്ഷ നേതാവിൻെറ കസേരയിൽ ഇരുന്ന ശേഷമാണ് ചെയർപേഴ്സൻ അജിത മടങ്ങിയത്. നിർമാണോദ്ഘാടനം മാർച്ച് അഞ്ചിനകം നടത്താനാണ് തീരുമാനമെന്ന് അവർ വ്യക്തമാക്കി. അമൃത് പദ്ധതിയുടെ ഭാഗമായ തൃക്കാക്കര നഗരസഭയിലെ തെങ്ങോട്, ഓലിമുകൾ എന്നിവിടങ്ങളിൽ കുടിവെള്ള ടാങ്കുകൾ സ്ഥാപിക്കുമെന്നും കൂട്ടിച്ചേർത്തു. ഫോട്ടോ: തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പനെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷ കൗൺസിലർമാർ വളഞ്ഞപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.