അദാലത്ത് മാറ്റിയതറിഞ്ഞില്ല; ആർ.ഡി ഓഫിസിലെത്തിയവർ നിരാശരായി മടങ്ങി

ഫോർട്ട്​കൊച്ചി: മുന്നറിയിപ്പില്ലാതെ അദാലത്ത് മാറ്റിയതോടെ ഫോർട്ട്​കൊച്ചി ആർ.ഡി ഓഫിസിലെത്തിയവർ നിരാശരായി മടങ്ങി. ശനിയാഴ്ച നടത്തേണ്ട മുൻ തിരുമാനപ്രകാരമുള്ള ഫയൽ തീർപ്പാക്കൽ അദാലത്ത് മാറ്റിയതറിയാതെ വിവിധ പ്രദേശങ്ങളിൽനിന്ന്​ നുറുക്കണക്കിനാളുകളാണ്​ എത്തിയത്​. അദാലത്ത് മാർച്ചിലേക്ക് മാറ്റിയെങ്കിലും അപക്ഷകർ വിവരം അറിഞ്ഞില്ല. വ്യക്തമായ അറിയിപ്പില്ലാത്തതാണ് തങ്ങൾ ഓഫിസിലെത്താൻ ഇടയാക്കിയതെന്ന് അദാലത്തിനെത്തിയവർ പറഞ്ഞു. ഭൂമി തരംതിരിക്കലടക്കം 30,000ത്തിലേറെ ഫയലുകളാണ് ഫോർട്ട്​കൊച്ചിയിലെ റവന്യൂ ഡിവിഷനൽ ഓഫിസിൽ കെട്ടിക്കിടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.