ടൂറിസം ഇൻഫർമേഷൻ സെന്‍റർ തുടങ്ങി

പള്ളുരുത്തി: രാജ്യത്തെ ആദ്യ മാതൃകാ ടൂറിസം ഗ്രാമമായ കുമ്പളങ്ങി പഞ്ചായത്തിൽ ടൂറിസം ഇൻഫർമേഷൻ സെന്‍റർ ആരംഭിച്ചു. പഞ്ചായത്തിലെ സാഗി പദ്ധതിയുടെ ഭാഗമായാണ് യത്. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ ലീജ തോമസ് ബാബു അധ്യക്ഷത വഹിച്ചു. അസിസ്റ്റന്‍റ്​ പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥ് മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ പി.എ. സഗീർ, ജാസ്മിൻ രാജേഷ്, ബേസിൽ പുത്തൻവീട്ടിൽ, ആന്‍റണി പെരുമ്പള്ളി, ജോസി വേലിക്കകത്ത്, ലില്ലി റാഫേൽ, പ്രവീൺ ഭാർഗവൻ, ജിബിൻ, ഷാജി കുറുപ്പശ്ശേരി, സതീഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.