കൊച്ചി: അഞ്ചുവര്‍ഷം കഴിയുമ്പോള്‍ സംസ്ഥാന സര്‍ക്കാറിനുകീഴിലെ എല്ലാ പൊതുമേഖല സ്ഥാപനങ്ങളും ലാഭകരമാക്കണമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കാലത്തിനനുസരിച്ച് മാറാന്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്നും അടിമുടി പ്രഫഷനല്‍ ആയിരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പൊതുമേഖല സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടര്‍മാര്‍ക്കായി പൊതുമേഖല പുനഃസംഘടനാ ബോര്‍ഡ് (റിയാബ്) എറണാകുളം ബോള്‍ഗാട്ടിയില്‍ സംഘടിപ്പിച്ച ത്രിദിന പരിശീലനത്തിൻെറ സമാപനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. റിയാബ് ചെയര്‍മാന്‍ ഡോ. ആര്‍. അശോക്, സെക്രട്ടറി കെ. പത്മകുമാര്‍, മാസ്റ്റര്‍ പ്ലാന്‍സ് അഡ്വൈസര്‍ കെ.കെ. റോയ് കുര്യന്‍, എക്‌സിക്യൂട്ടിവ് വി.വി. ലക്ഷ്മിപ്രിയ തുടങ്ങിയവര്‍ സംസാരിച്ചു. 42 പൊതുമേഖല സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടര്‍മാര്‍ക്കായാണ് റിയാബിൻെറ ആഭിമുഖ്യത്തില്‍ ത്രിദിന പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഇന്‍ഡസ്ട്രിയല്‍ കള്‍ചര്‍, ഓപറേഷനല്‍ എക്‌സലന്‍സ്, ബിസിനസ് സ്ട്രാറ്റജി, മാര്‍ക്കറ്റ് ക്യാപ്ചറിങ് എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം. ec minister rajeev പൊതുമേഖല സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടര്‍മാര്‍ക്കായി റിയാബിൻെറ ആഭിമുഖ്യത്തില്‍ ബോള്‍ഗാട്ടിയില്‍ സംഘടിപ്പിച്ച ത്രിദിന പരിശീലനത്തിൻെറ സമാപനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.