നെടുമ്പാശ്ശേരി: ആഭ്യന്തര യാത്രക്കാർക്ക് യാത്രാനടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കൊച്ചി വിമാനത്താവളത്തിൽ ഡിജി യാത്രാസൗകര്യമൊരുങ്ങുന്നു. ഇതിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. പ്രാഥമികമായി ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലായിരിക്കും ഡിജി യാത്രയുടെ പരീക്ഷണം. അതിന് ശേഷമായിരിക്കും കൊച്ചിയിൽ സമ്പൂർണമായി നടപ്പാക്കുക. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും സ്വകാര്യ വിമാനത്താവള കമ്പനികളും ചേർന്ന് ഇതുമായി ബന്ധപ്പെട്ട് ഡിജിയാത്ര ഫൗണ്ടേഷൻ രൂപവത്കരിച്ചിട്ടുണ്ട്. ഡിജി യാത്രയുടെ ഭാഗമായി ടിക്കറ്റെടുത്ത് മണിക്കൂറിനുള്ളിൽ യാത്രക്കാരന്‍റെ ഫോട്ടോയുൾപ്പെടെ വിവരങ്ങൾ പൂർണമായി യാത്ര ചെയ്യേണ്ട വിമാനത്താവളത്തിൽ ലഭ്യമാകും. അതുകൊണ്ടുതന്നെ മറ്റ് രേഖകൾ യാത്രക്കാരനിൽനിന്ന് നേരിട്ട് വാങ്ങി വിവിധ ഏജൻസികൾ പരിശോധിക്കുന്നത് ഒഴിവാക്കാനും കഴിയും. ഈ പദ്ധതിക്കായി പ്രത്യേക ആപ് സജ്ജമാക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. ഘട്ടംഘട്ടമായി എല്ലാ വിമാനത്താവളത്തിലും ഈ സംവിധാനം സജ്ജമാക്കാനാണ് തീരുമാനം. ബേബി കരുവേലിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.