അസി. പ്രഫസര്‍ ഒഴിവ്

കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സെന്റര്‍ ഫോര്‍ ബജറ്റ് സ്റ്റഡീസില്‍ അസി. പ്രഫസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷ ഫോറവും യോഗ്യത, അപേക്ഷ ഫീസ് തുടങ്ങിയ വിവരങ്ങളും www.faculty.cusat.ac.in സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും. പിഎച്ച്.ഡി ബിരുദമുള്ളവര്‍ക്ക് 42,000 രൂപയും മറ്റുള്ളവര്‍ക്ക് 40,000 രൂപയുമാണ് പ്രതിമാസ ശമ്പളം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 21. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി, യോഗ്യത, ജനനത്തീയതി, സംവരണം, ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡേറ്റ, ഫിസ് അടച്ച രേഖ എന്നിവ സഹിതം രജിസ്ട്രാര്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കൊച്ചി-682 022 വിലാസത്തില്‍ മാര്‍ച്ച് 28നുള്ളില്‍ ലഭിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.