വഴിയാത്രക്കാരൻ കുഴഞ്ഞുവീണ്​ മരിച്ചനിലയിൽ

ആലപ്പുഴ: വഴിയാത്രക്കാര​നെ കുഴഞ്ഞുവീണ്​ മരിച്ചനിലയിൽ കണ്ടെത്തി. അവലകുന്ന്​ തത്തംപള്ളി ബഥേൽ വീട്ടിൽ ജോസഫിന്‍റെ മകൻ ജോൺസൺ ജോസഫാണ്​​ (57) മരിച്ചത്​. തിങ്കളാഴ്ച വൈകീട്ട്​ നാലിനാണ്​ സംഭവം. ആലപ്പുഴ നന്തിലത്ത്​ ജി മാർട്ട്​ ഗോഡൗണിന്​ സമീപം കുഴഞ്ഞുവീഴുകയായിരുന്നു. ബിസിനസുകാരനാണ്​. സൗത്ത്​ പൊലീസ്​ സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക്​ മാറ്റി. പോസ്റ്റ്​മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക്​ വിട്ടുകൊടുക്കും. ഭാ​ര്യ: റെജീന. മക്കൾ: ജെഫിൻ (ബിസിനസ്), ജോയൽ ( ബി.എസ്.സി എം.ഐ.ടി വിദ്യാർഥി, മംഗളൂരു), ജൊഹാൻ (ഒമ്പതാംക്ലാസ് വിദ്യാർഥി, മാത സ്കൂൾ). സംസ്കാരം പിന്നീട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.