മൗലികാവകാശങ്ങളുടെ വിലക്ക് സ്വാതന്ത്ര്യ ലംഘനം -പി.ഡി.പി

കൊച്ചി: ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് പൗരസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം. അലിയാര്‍. 'മൗലികാവകാശങ്ങള്‍ നിഷേധിക്കരുത്, ഹിജാബ് വിലക്ക് അംഗീകരിക്കില്ല' പ്രമേയത്തില്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച പൗരാവകാശ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് അഷ്​റഫ് വാഴക്കാല അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ടി.എ. മുജീബ്റഹ്​മാന്‍, ജില്ല വൈസ് പ്രസിഡന്റ് ലാലു ജോസ് കാച്ചപ്പിള്ളി, ജില്ല സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര, ജനകീയാരോഗ്യവേദി ജില്ല പ്രസിഡന്റ് സലാം കരിമക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. er suni 03 PDP ഫോട്ടോ അടിക്കുറിപ്പ്: ഹിജാബ് വിലക്കിനെതിരെ പി.ഡി.പി ജില്ല കമ്മിറ്റി നടത്തിയ പൗരാവകാശ സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം. അലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.