കോതമംഗലം: രണ്ട് കിലോ കഞ്ചാവുമായി തൃശൂർ സ്വദേശി പിടിയിൽ. നെല്ലിക്കുഴി ഇരുമലപ്പടിയിൽ സംശയാസ്പദമായി കണ്ട തൃശൂർ മുകുന്ദപുരം മറ്റത്തൂർ സ്വദേശി കോടിയാത്ത് വീട്ടിൽ ദയാനന്ദനെയണ്(62) എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ജോസ് പ്രതാപിന്‍റെ നേതൃത്വത്തിലുള്ള ഉള്ള സംഘം പിടികൂടിയത്. എക്സൈസ് പാർട്ടി പട്രോൾ ചെയ്തുവരവേ തടഞ്ഞുനിർത്തി ബാഗ് പരിശോധിച്ചപ്പോഴാണ് രണ്ട് കിലോ 74 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. കോതമംഗലം തഹസിൽദാർ റെയിച്ചൽ കെ. വർഗീസിന്‍റെ സാന്നിധ്യത്തിൽ പ്രതിയുടെ ദേഹപരിശോധന നടത്തി. രണ്ടാഴ്ച മുമ്പ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപും പാർട്ടിയും രണ്ട് കിലോയിലധികം കഞ്ചാവ് കോതമംഗലം കെ.എസ്.ആർ.ടി.സി പരിസരത്തുനിന്നും കണ്ടെടുത്തിരുന്നു. ഈ കേസിലെ പ്രതി വിനോദ് ഇപ്പോഴും റിമാൻഡിലാണ്. കഞ്ചാവ് കൈമാറിയ ആളെ പറ്റിയുള്ള വിവരം എക്സൈസ് ഷാഡോ ടീമിന് ലഭിച്ചിട്ടുണ്ട്. സംശയിക്കുന്ന വ്യക്തിയും കൂട്ടാളികളും എക്സൈസ് നിരീക്ഷണത്തിലാണ്. EKG KMGM dhayanathan പിടിയിലായ ദയാനന്ദൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.