ആലുവ: ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ആലുവ ജില്ല ആശുപത്രിയുടെ നേതൃത്വത്തിൽ ജലപരിശോധനയും കിണർ ക്ലോറിനേഷനും നടത്തി. മണപ്പുറം ക്ഷേത്രത്തിലെ കിണർ ജലം എറണാകുളം പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധനക്കയച്ചു. സമ്പൂർണ കിണർ ക്ലോറിനേഷൻ നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. മണപ്പുറത്തിന് സമീപമുള്ള വീടുകളിലെ കിണറുകളുടെ ക്ലോറിനേഷൻ ഒരാഴ്ചക്കുള്ളിൽ പൂർത്തീകരിക്കും. നഗരസഭ വൈസ് ചെയർപേഴ്സൻ ജെബി മേത്തർ, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി, ആരോഗ്യം സ്‌ഥിരം സമിതി ചെയർമാൻ എം.പി. സൈമൺ, ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഒ.വി. ബിജു, വാർഡ് കൗൺസിലർ ദിവ്യ സുനിൽകുമാർ, ഡീന ഷിബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ. സിറാജ്, ആശ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ക്യാപ്‌ഷൻ ea yas9 chlorination ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന സമ്പൂർണ കിണർ ക്ലോറിനേഷൻ നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.