വിഷുക്കണി ലക്ഷ്യമിട്ട് വായനശാല വെള്ളരി നട്ടു

പിറവം: വായനശാലയിലെ അംഗങ്ങളായ വായനക്കാർക്ക് വരുന്ന വിഷുദിനത്തിൽ കണി കാണാനായി വെള്ളരി നട്ടു. ആമ്പല്ലൂർ ഗ്രാമീണ വായനശാലയാണ് പുതിയ കാർഷിക പദ്ധതിക്ക്​ രൂപം നൽകിയത്. ശാരിക ശശിധരൻ വെള്ളരി തൈകൾ നട്ട് പദ്ധതി ഉദ്​ഘാടനം ചെയ്തു. പ്രസിഡന്റ് സി.ആർ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.ജി. സോമൻപിള്ള, ജീവൽശ്രീ പി.പിള്ള, എം.എം. മഞ്ജുമോൾ, ഡോ ജോർജ് കെ.ജോസഫ്, കെ. ഹരിദാസ്, ബിജോ പോൾ, വത്സ മണി, ദിവ്യ രാജേഷ്, ഗൗരി നന്ദ, മീനാക്ഷി, അഭിജിത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.