വഴിവിളക്കിനായി പിരിവ്; അനുമതി നൽകിയിട്ടില്ലെന്ന് ഐക്കരനാട് പഞ്ചായത്ത്

കോലഞ്ചേരി: വഴിവിളക്ക് സ്ഥാപിക്കുന്നതിന് പണപ്പിരിവ് നടത്തുന്നതിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഐക്കരനാട് പഞ്ചായത്ത്. വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വഴിവിളക്കിനായി പൊതുജനങ്ങളിൽനിന്ന് പിരിവ് നടത്തുന്നതിനായി പഞ്ചായത്ത് കമ്മിറ്റി കൂടുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ലെന്നും സെക്രട്ടറി നൽകിയ മറുപടിയിൽ പറയുന്നു. നിയമവിരുദ്ധമായി പണപ്പിരിവ് നടത്തുന്നയാൾക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന പഞ്ചായത്ത്, കാരണമെന്തെന്ന ചോദ്യത്തിന് അത് തങ്ങളുടെ നിയന്ത്രണത്തിലല്ലെന്ന മറുപടിയാണ് നൽകിയത്. ഐക്കരനാട് ഉൾപ്പെടെ ട്വന്‍റി 20 ഭരിക്കുന്ന നാല് പഞ്ചായത്തുകളിൽ വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനായി പാർട്ടി ചീഫ് കോഓഡിനേറ്റർ സാബു ജേക്കബിന്‍റെ പേരിൽ സംഘടനയുടെ അക്കൗണ്ടിലേക്ക് പൊതുജനങ്ങളിൽനിന്ന് 2500 രൂപ വീതം പിരിവെടുത്തിരുന്നു. ഈ പഞ്ചായത്തുകളിലെ മുഴുവൻ വൈദ്യുതി തൂണുകളിലും ഫിലിപ്സ് എക്കോലിങ്ക്സ് ലൈറ്റുകൾ സ്ഥാപിക്കുമെന്നായിരുന്നു വാഗ്ദാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.