കുടുംബശ്രീ തെരഞ്ഞെടുപ്പ്; റാബിയ സലീം ചെയർപേഴ്സൻ

പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിലെ സി.ഡി.എസ് ചെയര്‍പേഴ്​സനായി റാബിയ സലീമിനെ തെരഞ്ഞെടുത്തു. അശ്വതി രതീശാണ് വൈസ് പ്രസിഡന്റ്. 18 വാര്‍ഡുള്ള പഞ്ചായത്തില്‍ എട്ട് വാര്‍ഡില്‍ യു.ഡി.എഫും ഏഴ് വാര്‍ഡില്‍ ട്വന്റി20യും മൂന്ന് വാര്‍ഡില്‍ സി.പി.എമ്മും വിജയിച്ചു. സി.പി.എമ്മും യു.ഡി.എഫും ചേര്‍ന്നാണ് ഭരണം പിടിച്ചെടുത്തതെന്നാണ് ട്വന്‍റി20 പറയുന്നത്. കുന്നത്തുനാട് പഞ്ചായത്ത് ട്വന്‍റി20യാണ് ഭരിക്കുന്നത്. 18 വാര്‍ഡുള്ള പഞ്ചായത്തില്‍ 11 ട്വന്റി20യും അഞ്ച് യു.ഡി.എഫും ഒരു സി.പി.എമ്മുമാണുള്ളത്. നേരത്തേ 11ാം വാര്‍ഡ് മെംബര്‍ മരണപ്പെട്ടതോടെ ഒരു വാര്‍ഡിൽ ഒഴിവുണ്ട്​. ഇവിടെ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്​. പടം. ചെയര്‍പേഴ്‌സനായി തെരഞ്ഞടുത്ത റാബിയ സലീം (rabiya saleem)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.