EKD VAYSHAK 29 ANKA അങ്കമാലി: കാണാതായ യുവാവിനെ വീടിനോട് ചേർന്ന ഇടതുകര കനാലിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തുറവൂർ വെബ്ലിയത്ത് വീട്ടിൽ രവിയുടെ മകൻ വൈശാഖാണ് (29) മരിച്ചത്. ഞായറാഴ്ച രാത്രിയാണ് വൈശാഖ് കനാലിൽ കുളിക്കാൻ പോയത്. ഏറെ വൈകിയിട്ടും കാണാതായതോടെ വീട്ടുകാരും സുഹൃത്തുക്കളും പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടില്ല. തിങ്കളാഴ്ച രാവിലെ കനാൽ ബണ്ടിൽ വൈശാഖിന്റെ ചെരിപ്പ് കണ്ടതോടെ കുളിക്കാനിറങ്ങിയതായി ബോധ്യപ്പെട്ടു. ഇടമലയാർ കനാലിൽനിന്ന് ഇടതുകര കനാലിലേക്കുള്ള ഷട്ടർ തുറന്നതുമൂലം രാത്രി കനാലിൽ വെള്ളം നിറഞ്ഞതുമൂലം കുത്തൊഴുക്കിൽ അപകടത്തിൽപെട്ടതെന്നാണ് സംശയിക്കുന്നത്. അങ്കമാലി അഗ്നിരക്ഷാസേനയെത്തി ഇടമലയാർ കനാലിന്‍റെ ഷട്ടർ കിടങ്ങൂർ ഭാഗത്തേക്ക് തുറന്നുവിട്ട് ഇടതുകര കനാലിൽ വെള്ളത്തിന്‍റെ അളവ് കുറച്ചു. തുടർന്നാണ് മൃതദേഹം കണ്ടെടുത്തത്. കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് അയച്ചു. മാതാവ്: സരസു. സഹോദരൻ: പ്രിയദർശൻ. ചരമം -വൈശാഖ് EKD VAYSHAK 29 ANKA
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.