പി.എം.എ. സലാം ദീപുവി‍െൻറ വീട്​ സന്ദർശിച്ചു

പി.എം.എ. സലാം ദീപുവി‍ൻെറ വീട്​ സന്ദർശിച്ചു കിഴക്കമ്പലം: രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിദ്ധാന്തത്തി‍ൻെറ പ്രയോഗവത്കരണമാണ് നിരന്തര കൊലപാതകങ്ങൾക്ക്​ സി.പി.എമ്മിനെ പ്രേരിപ്പിക്കുന്നതെന്ന് മുസ്​ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. കിഴക്കമ്പലത്ത് സി.പി.എം പ്രവർത്തകരുടെ മർദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച ദീപുവി‍ൻെറ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ എതിരാളികളെ ഇനിയെങ്കിലും ആയുധം ഒഴിവാക്കി ആശയപരമായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി പാറക്കാട്ട്​ ഹംസ, വൈസ് പ്രസിഡന്‍റുമാരായ എൻ.വി.സി അഹ്മദ്, കെ.എച്ച്. മുഹമ്മദുകുഞ്ഞ്, പി.എ. അഹമ്മദ് കബീർ, കൊച്ചുണ്ണി, തച്ചയിൽ ബഷീർ, വി.എ. മുഹമ്മദുകുഞ്ഞ്​ മൗലവി, ഷാജിദ നൗഷാദ്, കെ.കെ. യൂനുസ്, സിറാജ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു. മുസ്​ലിം ലീഗ്​ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ദീപുവി‍ൻെറ വീട് സന്ദർശിക്കുന്നു (Er palli 9

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.