കൊച്ചി: മാർച്ചിൽ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൻെറ പ്രചാരണാർഥം റെഡ് പാലറ്റ് ചിത്രരചന ക്യാമ്പ് നടത്തി. കലൂർ വൈലോപ്പിള്ളി സ്‌മാരക പാർക്കിലെ മരത്തണലിൽ ഒന്നിച്ചാണ് 61 കലാകാരന്മാർ ചിത്രംവരച്ചത്. കമ്യൂണിസ്‌റ്റ് സമരസ്‌മരണകളും ജനമുന്നേറ്റ ചരിത്രവും പ്രമേയമാക്കി വ്യത്യസ്‌ത ശൈലികളിൽ ആവിഷ്‌കരിച്ച ചിത്രങ്ങൾ സമ്മേളനത്തോടനുബന്ധിച്ച് വ്യാഴാഴ്ച മുതൽ ഹൈകോടതി കവലയിലെ വഞ്ചിസ്‌ക്വയറിൽ പ്രദർശിപ്പിക്കും. രാവിലെ ആരംഭിച്ച ക്യാമ്പ് വൈകീട്ട് അഞ്ചുവരെ നീണ്ടു. അഞ്ചടി ഉയരവും നാലടി വീതിയുമുള്ള കാൻവാസിലായിരുന്നു രചന. കോട്ടൺ വേസ്‌റ്റ് ചായത്തിൽ മുക്കി ചിത്രമെഴുതിയ ബിന്ദി രാജഗോപാലും കാൻവാസിൽ നിറങ്ങൾ ഊതി നിറച്ച കെ.എ. ഫ്രാൻസിസും രചനാശൈലിയുടെ വ്യത്യസ്‌തതയിലൂടെ ക്യാമ്പിന് കൗതുകമായി. ചിത്രകാരൻ ടി.എ സത്യപാൽ ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു. ജോൺ ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു. മേയർ എം. അനിൽകുമാർ പങ്കെടുത്തു. photo ab
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.