എഡ്നയുടെ എം.ബി.ബി.എസ് പഠനത്തിന് സഹായവുമായി സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ്

മട്ടാഞ്ചേരി: പ്രതിസന്ധികൾ അതിജീവിച്ച് എം.ബി.ബി.എസ് പ്രവേശനം നേടിയ എഡ്നക്ക് തുടർ പഠനത്തിന് സഹായ വാഗ്ദാനമെത്തി. 'മാധ്യമം' വാർത്ത കണ്ട സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റാണ്​ അഞ്ച് വർഷത്തെ പഠനച്ചെലവ് പൂർണമായും വഹിക്കാൻ തയാറായത്​. ചെയർമാൻ റിൻഷാദ് കറുവാനി, സെക്രട്ടറി കെ.പി. അനീഷ്, വൈസ് പ്രസിഡൻറ് ബെഹനാൻ ബേബി, ട്രഷറർ ജിനി മോൾ, മുഹമ്മദ് ഹർഷിദ് എന്നിവരാണ് വീട്ടിലെത്തി ഇക്കാര്യം അറിയിച്ചു. വെസ്റ്റ് കൊച്ചി ഐ.എം.എയുടെ കീഴിലെ കൊച്ചിൻ വെസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷൻ ചാരിറ്റബിൾ സൊസൈറ്റിയും എഡ്നയുടെ കോഴ്സ് തീരുന്നത് വരെയുള്ള ട്യൂഷൻ ഫീസ് നൽകാമെന്നേറ്റ് രംഗത്ത് വന്നു. ഭാരവാഹികളായ ഡോ. വിവേക് പ്രഭു, ഡോ. ജബീൽ, ഡോ. വി.ജി. ജോർജ് എന്നിവർ ഇക്കാര്യം അറിയിച്ചു. ഇതിനു പുറമെ അമേരിക്കയിലുള്ള സോണി ഫ്രാൻസിസ് എന്ന പ്രവാസി പഠനത്തിനാവശ്യമായ ലാപ്ടോപ് നൽകാമെന്നും അറിയിച്ചിട്ടുണ്ട്. നിരവധി പ്രയാസങ്ങളും , പ്രതിസന്ധികളും മറികടന്നാണ് മട്ടാഞ്ചേരി നസ്റത്ത് ജനത ജങ്ഷനിൽ പള്ളിപ്പറമ്പിൽ ജോൺസൻ -ബിന്ദു ദമ്പതികളുടെ മൂത്ത മകളായ എഡ്ന എം.ബി.ബി.എസ് പ്രവേശനം മെറിറ്റിൽ നേടിയത്. ചെറിയ വാടക വീട്ടിൽ ചായക്കടയും താമസവും ഒരുമിച്ച് നടത്തിയാണ് അഞ്ചംഗ കുടുംബം കഴിയുന്നത്. ചിത്രം: സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ എഡ്നയുടെ വസതിയിലെത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.