പുതുമോടിയിൽ പുതുവൈപ്പ് ബീച്ച്

കൊച്ചി: കൊച്ചി സിറ്റി പൊലീസി‍ൻെറ നേതൃത്വത്തിൽ മുളവുകാട് ജനമൈത്രി പൊലീസ്, വല്ലാർപാടം സൻെറ് മേരീസ് സ്കൂൾ എസ്.പി.സി വിദ്യാർഥികൾ, എളങ്കുന്നപ്പുഴ പഞ്ചായത്ത് തുടങ്ങിയവർ ചേർന്ന് പുതുവൈപ്പ് ബീച്ച് മാലിന്യമുക്തമാക്കി. ഡി.സി.പി വി.യു. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സെൻട്രൽ അസി.കമീഷണർ ജയകുമാർ, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് രസികല പ്രിയരാജ്, വാർഡ് അംഗങ്ങൾ, മുളവുകാട് എസ്.എച്ച്.ഒ ജയപ്രകാശ്​, സൻെറ് മേരീസ് സ്കൂൾ പ്രിൻസിപ്പൽ ജോജോ കെ.സി, ബീച്ച് ക്ലബ് ഭാരവാഹികൾ, 40ലേറെ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു. രാവിലെ ഒമ്പതുമുതൽ 11 വരെയായിരുന്നു ശുചീകരണ യജ്ഞം. ec puthuvype beach പുതുവൈപ്പ് ബീച്ചിൽ നടന്ന ശുചീകരണത്തിൽ നിന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.