കാറിലെത്തി ആത്മഹത്യശ്രമം

കോതമംഗലം: കോട്ടപ്പടിയിൽ ഭാര്യാസഹോദരന്‍റെ വീട്ടിലെത്തിയയാൾ കാറിനുള്ളിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കാലടി നീലീശ്വരം സ്വദേശി കാക്കനാട്ട് ബാബുവാണ്​ (65) ആത്മഹത്യക്ക് ശ്രമിച്ചത്. ബാബുവി‍ൻെറ ഭാര്യ കുറേനാളായി പിണങ്ങിപ്പിരിഞ്ഞ് കോട്ടപ്പടിയിലുള്ള സഹോദര‍ൻെറ വീട്ടിലായിരുന്നു താമസം. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ ഇവിടെയെത്തിയ ബാബു കാറിനുള്ളിൽ തീകൊളുത്തുകയായിരുന്നു. തീ പടർന്നതോടെ ഇയാൾ പുറത്തിറങ്ങി. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് തീയണച്ചത്. സാരമായി പൊള്ളലേറ്റ ബാബുവിനെ കോട്ടപ്പടി പൊലീസെത്തി കോതമംഗലം താലൂക്ക്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ പൂർണമായും കത്തിനശിച്ചു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ബാബുവിനെ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് മാറ്റി. EM KMGM 2 car കത്തിക്കരിഞ്ഞ കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.