പി.ഡി.പി പൗരാവകാശ സംരക്ഷണ കാമ്പയിൻ

കൊച്ചി: ഇഷ്ടമുള്ള മതം, വസ്ത്രം, ഭക്ഷണം തെരഞ്ഞെടുക്കാനുള്ള പൗരന്റെ മൗലികാവകാശങ്ങള്‍ നിഷേധിക്കുന്ന നീക്കങ്ങളില്‍ പ്രതിഷേധിച്ചും 'ഹിജാബ് വിലക്ക് അംഗീകരിക്കില്ല' എന്ന് പ്രഖ്യാപിച്ചും സംസ്ഥാന വ്യാപകമായി പൗരാവകാശ സംരക്ഷണ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് പി.ഡി.പി. ഈ മാസം14 മുതല്‍ 21 വരെയാണ് കാമ്പയിൻ. പൗരാവകാശ സംഗമം, ഭരണഘടന സംരക്ഷണ സമ്മേളനം, സൗഹാര്‍ദ സദസ്, ഓണ്‍ലൈന്‍ മീറ്റ്, വനിത വിദ്യാർഥി സംഗമങ്ങള്‍ എന്നിവ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി അന്‍വര്‍ താമരക്കുളം പ്രസ്താവനയില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.