കിഴക്കമ്പലത്ത് വഴിവിളക്കുകൾ തെളിയുന്നില്ല; ഫീസ് ഊരിയതായി പരാതി

കിഴക്കമ്പലം: കിഴക്കമ്പലം-തുരുത്തുകര റോഡില്‍ ശനിയാഴ്ച മുതല്‍ വഴിവിളക്ക് തെളിയുന്നി​ല്ലെന്ന്​ പരാതി. ഈ ഭാഗത്തേക്കുള്ള വഴിവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി പോസ്റ്റിലെ ഫീസ് സാമൂഹികവിരുദ്ധര്‍ ഊരിക്കൊണ്ട് പോയതായി പരാതി. ശനിയാഴ്ച വൈകീട്ട്​ മുതലാണ് ഇവിടെ വഴിവിളക്കുകള്‍ കത്താതായത്. ഇതിനെതിരെ സി.പി.എം ബ്രാഞ്ച് കമ്മിറ്റി വൈദ്യുതി ബോർഡിന് പരാതി നൽകിയിട്ടുണ്ട്. ശനിയാഴ്ച രാത്രി ഏഴുമുതൽ 7.15 വരെ ലൈറ്റണച്ച് പ്രതിഷേധിക്കാൻ ട്വന്റി20 ആഹ്വാനം ചെയ്തിരുന്നു. ഇതി‍ൻെറ ഭാഗമായി ട്വന്റി20 പ്രവർത്തകർ ഊരിമാറ്റിയതാണെന്നാണ് സി.പി.എം ആരോപിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.