മട്ടാഞ്ചേരി: ഒരു ദിവസത്തെ വാടകക്കെന്ന് പറഞ്ഞ് മട്ടാഞ്ചേരി സ്വദേശിയുടെ കാർ വാങ്ങിയശേഷം തമിഴ്നാട്ടിൽ പണയംവെച്ച് അമിതലാഭം കൈക്കലാക്കിയ പ്രതികളിൽ ഒരാൾ കൂടി പിടിയിലായി. തമിഴ്നാട് ഗൂഡലൂർ പുതിയ ബസ് സ്റ്റാൻഡിന് സമീപം പി. ശിവനാണ് (53) ഇൻസ്പെക്ടർ പി.കെ സാബുവിൻെറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പിടിയിലായത്. തമിഴ്നാട് ദിണ്ടിക്കൽ നീലമലൈക്കോട്ട സ്വദേശി ബാലമുരുകൻ(40), ദിണ്ടിക്കൽ തീപ്പച്ചി അമ്മൻകോവിൽ സ്വദേശി ശരവണ കുമാർ(39) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സംഘം തമിഴ്നാട്ടിൽ കൊലപാതക, പിടിച്ചുപറി, ലഹരിമരുന്ന് വിൽപ്പന ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. മട്ടാഞ്ചേരി അസി. കമീഷ്ണർ വി.ജി. രവീന്ദ്രനാഥിന് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചിത്രം: വാടകക്കെടുത്ത വാഹനം പണയം വെച്ച കേസിൽ പിടിയിലായ പ്രതികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.