കേന്ദ്ര ബജറ്റിനെതിരെ എച്ച്.എം.എസ്

കൊച്ചി: തൊഴിലാളി താൽപര്യങ്ങളെ അവഗണിക്കുന്ന കേന്ദ്രബജറ്റിൽ ഹിന്ദ് മസ്ദൂർ സഭ (എച്ച്.എം.എസ്) പ്രതിഷേധിച്ചു. പൊതുമേഖല സ്ഥാപനങ്ങളുടെ വിൽപന ഉൾപ്പെടെ ബജറ്റ് നിർദേശങ്ങൾ പ്രാവർത്തികമായാൽ നിലവിലുള്ളവർക്ക് തൊഴിൽ നഷ്ടപ്പെടുകയും യുവതലമുറക്ക് തൊഴിലവസരങ്ങൾ ഇല്ലാതാവുകയും ചെയ്യും. പണപ്പെരുപ്പം വർധിച്ചിട്ടും വരുമാന നികുതിയിൽ മാറ്റം വരുത്തിയിട്ടില്ല. 700 രൂപ ദിവസക്കൂലി വാങ്ങുന്നവർ പോലും നികുതിപരിധിയിൽ ഉൾപ്പെടും. തൊഴിലുറപ്പ് പദ്ധതിയോട് അവഗണനയാണ്. ബജറ്റിലെ തൊഴിലാളികളോടുള്ള നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകൾ ഫെബ്രുവരി 16ന് നടത്തുന്ന പ്രതിഷേധത്തിൽ എച്ച്.എം.എസ് പങ്കെടുക്കുമെന്ന് സംസ്ഥാന ജന. സെക്രട്ടറി ടോമി മാത്യു വാർത്തക്കുറിപ്പിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.