കൊച്ചി: 27 വർഷമായി സ്വന്തമായി റോഡും കാനയും ഇല്ലാതിരുന്ന കാരണക്കോടം എസ്.കെ അപ്പാർട്ട്മൻെറ് നിവാസികൾക്കും മറ്റു പരിസരവാസികൾക്കുമുള്ള വഴിയുടെ ഉദ്ഘാടനവും ആദരിക്കൽ ചടങ്ങും നടത്തി. അന്തരിച്ച പി.ടി. തോമസ് എം.എൽ.എയുടെയും കൊച്ചി കോർപറേഷൻ കൗൺസിലർ സക്കീർ തമ്മനത്തിൻെറയും അഭ്യർഥന മാനിച്ച് റോഡിനുള്ള സ്ഥലം എ.വി. പുരുഷോത്തമ കമ്മത്താണ് സൗജന്യമായി കോർപറേഷന് വിട്ടുനൽകിയത്. സ്ഥലം വിട്ട് കിട്ടിയ ഉടൻ കോർപറേഷൻ ഫണ്ട് ഉപയോഗിച്ച് റോഡ്, കാന എന്നിവയുടെ നിർമാണം പൂർത്തിയാക്കി. എ.വി. പുരുഷോത്തമ കമ്മത്ത് എന്ന് നാമകരണം ചെയ്യുന്ന റോഡിൻെറ ഉദ്ഘാടനം കൗൺസിലർ സക്കീർ തമ്മനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡൻറ് അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു. എ.വി. പുരുഷോത്തമ കമ്മത്തിനെ ആദരിച്ചു. അസോസിയേഷൻ ഭാരവാഹികളായ സിറിൽ കാരണകോടം, സിദ്ദീക്ക് മടയന്തറ, അനിൽ, സെബി, ഒ.കെ. ലത്തീഫ്, എന്നിവർ സംസാരിച്ചു. വഴി ലഭിക്കുന്നതിനായി പ്രയത്നിച്ച പി.ടി. തോമസ് എം.എൽ.എക്ക് പ്രണാമം അർപ്പിച്ച് അദ്ദേഹത്തിൻെറ ചിത്രം പതിച്ച ഫലകം സ്ഥാപിച്ചു. EC Road inauguration എ.വി. പുരുഷോത്തമ കമ്മത്ത് റോഡിൻെറ ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ സക്കീർ തമ്മനം നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.