വരാപ്പുഴ: കോട്ടുവള്ളി പഞ്ചായത്തും കൃഷിഭവനും കൂനമ്മാവ് സെന്റ് ജോസഫ് ബോയ്‌സ് ഹോസ്റ്റലിലെ വിദ്യാർഥികളുടെ കൃഷിയിടത്തില്‍ കണിവെള്ളരി കൃഷി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. കാര്‍ബണ്‍ ന്യൂട്രല്‍ കൃഷിരീതികളാണ് ഇവിടെ നടപ്പാക്കുന്നത്. ഞാറ്റുവേല കലണ്ടര്‍ പ്രകാരം ഉച്ചാലില്‍ ഉച്ചക്ക് വെള്ളരി നട്ടാല്‍ വിഷുവിന് വെള്ളരി പറിക്കാം എന്ന പഴഞ്ചൊല്ല് അടിസ്ഥാനമാക്കിയാണ് കൃഷി നടത്തുന്നത്. പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എസ്. സനീഷ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ ഷാരോണ്‍ പനയ്ക്കല്‍, എ.എസ്. അനില്‍കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അനിജ വിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ആന്റണി കോട്ടയ്ക്കല്‍, സ്ഥിരം സമിതി അധ്യക്ഷരായ സെബാസ്റ്റ്യന്‍ തോമസ്, ബിജു പഴമ്പിള്ളി, സുനിത ബാലന്‍, കൃഷി ഓഫിസര്‍ കെ.സി. റൈഹാന, ബോയ്‌സ് ഹോം ഡയറക്ടര്‍ ഫാ. സംഗീത് ജോസഫ്, കൃഷി അസിസ്റ്റന്റുമാരായ എസ്.കെ. ഷിനു, ലീമ ആന്റണി എന്നിവർ സംസാരിച്ചു. ചടങ്ങിൽ കര്‍ഷകര്‍, വിദ്യാർഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പടം EA PVR kani vellari 1 കൂനമ്മാവ് സെന്റ് ജോസഫ് ബോയ്‌സ് ഹോസ്റ്റലിലെ വിദ്യാർഥികളുടെ കൃഷിയിടത്തില്‍ ആരംഭിച്ച കണിവെള്ളരി കൃഷിയുടെ നടീൽ പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. ഷാജി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.