സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമാകുന്നതായി പരാതി

അങ്കമാലി: നായത്തോട് സൗത്ത് ഭാഗത്ത് . നഗരസഭ15-ാം വാർഡിൽ കഴിഞ്ഞ ദിവസം റീ-ടാറിങ് ജോലിക്കെത്തിയവരെ തടഞ്ഞ് നിർത്തി വാടകഗുണ്ടകളെന്ന് സംശയിക്കുന്ന സംഘം പണം ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി. ഇതേത്തുടർന്ന് ഏറെ നേരം റോഡ് പണി തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ ചുമട്ട്​ തൊഴിലാളികളെയും ഭീഷണിപ്പെടുത്തുകയുണ്ടായി. സി.ഐ.ടി.യു നിർമിച്ച യൂനിയൻ ഷെഡ് കത്തിക്കുമെന്ന് ഭീഷണി മുഴക്കിയതായും പരാതിയുണ്ട്. മണ്ണ് മാഫിയയുമായി ബന്ധപ്പെട്ട് പാടശേഖരം നികത്തുന്നതിന് നേതൃത്വം നൽകുന്ന സംഘമാണിതെന്നും പരാതിയുണ്ട്. കൊലപാതക കേസിൽ ശിക്ഷ അനുഭവിച്ച പ്രതിയാണ് പ്രശ്നങ്ങൾക്ക് നേതൃത്വം നൽകുന്നതെന്ന്​ സി.പി.എം ആരോപിക്കുന്നു. സംഘങ്ങളെ അമർച്ച ചെയ്യാൻ പൊലീസ് ജാഗ്രത പാലിക്കണമെന്ന്​ സി.പി.എം നായത്തോട് സൗത്ത് ബ്രാഞ്ച് സെക്രട്ടറി വി.കെ. രാജനും, വാർഡ് കൗൺസിലർ രജിനി ശിവദാസനും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.