എടത്തല: എതിർപ്പുകളെ മറികടന്ന് യൂത്ത് കോൺഗ്രസ് മോച്ചാംകുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. സി.പി.എമ്മിൻെറ എതിർപ്പും പഞ്ചായത്തിൻെറയും പൊലീസിൻെറയും വിലക്കും മറികടന്നാണ് യൂത്ത് കോൺഗ്രസ് നടപടി. എതിർപ്പുകളെ തുടർന്ന് കോൺഗ്രസ് വേണ്ടെന്നുവെച്ച പദ്ധതിയാണ് യൂത്ത് കോൺഗ്രസുകാർ ഏറ്റെടുത്തത്. കാലങ്ങളായി ശോച്യാവസ്ഥയിലായിരുന്നു കുളം സംരക്ഷണമില്ലാതെ ചളിയും പായലും നിറഞ്ഞ് ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. തുടർന്ന് പ്രാദേശിക ക്ലബ് അംഗങ്ങൾ ചേർന്ന് കുളം ശുചീകരിക്കുകയും സംരക്ഷിക്കാനായി ശുദ്ധജലമത്സ്യങ്ങൾ നിക്ഷേപിക്കാൻ കോൺഗ്രസിൻെറ കീഴിൽ പ്രവർത്തിക്കുന്ന സി.സി.സി.കെ എന്ന ചാരിറ്റി സംഘടനയെ സമീപിക്കുകയായിരുന്നു. മണ്ഡലം പ്രസിഡന്‍റ് സിദ്ദീഖ് മീന്തറക്കൽ ഉദ്ഘാടനം ചെയ്തു. കെ.എം.ഇ.എ യൂനിറ്റ് പ്രസിഡന്‍റ് കെ.എ. ഹാഷിം അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ പി.എ. ഫായിസ്, എം.എം. സക്കീർ, കെ.എ. അനസ് എന്നിവർ നേതൃത്വം നൽകി. ക്യാപ്ഷൻ ea yas7 y con fish മോച്ചാംകുളത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.