കിഴക്കമ്പലം: പട്ടിമറ്റത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ ശീട്ടുകളി കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ എട്ടുപേര്‍ അറസ്റ്റില്‍. ഇവരില്‍നിന്ന് ഒന്നരലക്ഷത്തോളം രൂപ പിടികൂടി. അസം സ്വദേശികളായ ബിലാല്‍ ഹുസൈന്‍ (25), മുജീബ് റഹ്മാന്‍ (27), മോട്ടിബുള്‍ റഹ്മാന്‍ (22), സിദ്ദിഖുകള്‍ ഇസ്ലാം (27) എ.ആര്‍ ചെലം (26), സെയ്ഫുള്‍ ഇസ്ലാം (31), ഗുലാം റബാനി(25), റോബിന്‍ ഹുസൈന്‍ (26) എന്നിവരാണ് പിടിയിലായത്. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. ശനിയാഴ്ച ദിവസമാണ് ഡബിള്‍ പാലത്തിന് സമീപത്ത് മുറി വാടകക്കെടുത്ത് ശീട്ട് കളിക്കുന്നത്. വൈകീട്ട് ഏഴുമണിക്ക് ആരംഭിക്കുന്ന ചൂതാട്ടം പുലര്‍ച്ചവരെ നീളും. ദൂരെനിന്നുവരെ തൊഴിലാളികള്‍ കളിക്കാനെത്തും. ലക്ഷങ്ങളാണ് കളത്തിലിറങ്ങുന്നത്. ശീട്ടുകളിയുടെ പേരില്‍ സംഘട്ടനവും നടക്കാറുണ്ട്. എസ്.ഐമാരായ എം.പി. എബി, കെ.പി. സാബു, എ.എസ്.ഐ ടി.എ. മുഹമ്മദ്, എസ്.സി.പി.ഒ പി.എ. അബദുൽ മനാഫ്, സി.പി.ഒമാരായ പി.എം. നിഷാദ്, കെ.എ. അനില്‍കുമാർ, ടി.എ. അഫ്‌സല്‍, റൂറല്‍ ജില്ല ഡാന്‍സാഫ് ടീം എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.