കോതമംഗലം: താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റിയുടെയും അടിവാട് ലൈഫ് കെയർ മിഷൻ ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി. താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി ചെയർമാനും മജിസ്ട്രേറ്റുമായ എം. ഷാബിർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ജില്ല ജഡ്ജി കെ.എം. മുഹമ്മദലി, പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്‌മായിൽ, പഞ്ചായത്ത് അംഗങ്ങളായ കെ.എം. അബ്ദുൽകരീം, സീനത്ത് മൈതീൻ, ഷാജിമോൾ റഫീഖ്, കെ.എം. മൈതീൻ, അബൂബക്കർ മാങ്കുളം തുടങ്ങിയവർ സംസാരിച്ചു. മീരാൻകുഞ്ഞ് വൈദ്യൻ മണ്ടോത്തിൽ, മാത്യുക്കുട്ടി വൈദ്യൻ തച്ചാലിൽ, മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ നേടിയ ഒ.എം. അൻവർ തുടങ്ങിയവരെ ചടങ്ങിൽ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.