മോട്ടോറിൽനിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

മാരാരിക്കുളം: കുളം വറ്റിച്ച് മത്സ്യം പിടിക്കുന്നതിനിടെ . മാരാരിക്കുളം തെക്ക് പഞ്ചായത്ത് 18ാം വാർഡ് വലിയതയ്യിൽ ഡൊമിനിക്കിന്‍റെ മകൻ നിബിനാണ്​ (24) മരിച്ചത്. ഞായറാഴ്ച വൈകീട്ട്​ നാലോടെ അയൽവാസിയുടെ കുളത്തിൽ സുഹൃത്തുക്കളുമൊത്ത് മീൻപിടിക്കുന്നതിനിടെ വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. ഉടൻ ചെട്ടികാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: ബിജി. സഹോദരി: സിജിമോൾ. സംസ്കാരം തിങ്കളാഴ്ച. പടം: apd nibin 24 marari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.