കാലിത്തീറ്റ വിതരണം

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പകുതി വിലക്ക് കാലിത്തീറ്റ നല്‍കുന്ന പദ്ധതിയുടെ നെല്ലിക്കുഴി പഞ്ചായത്ത് തല ഉദ്ഘാടനം ഇളമ്പ്ര ക്ഷീരസഹകരണ സംഘത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എ.എം. ബഷീര്‍ നിര്‍വഹിച്ചു. നെല്ലിക്കുഴി പഞ്ചായത്തില്‍ 196 കര്‍ഷകര്‍ക്കും കുട്ടമ്പുഴയിൽ 236 കര്‍ഷകര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ നിസ മോള്‍ ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. ഇളമ്പ്ര ആപ്‌കോസ് പ്രസിഡന്‍റ്​ സത്താര്‍ വട്ടക്കുടി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ ജോമി തെക്കേക്കര, നെല്ലിക്കുഴി പഞ്ചായത്ത് അംഗം ബീന ബാലചന്ദ്രന്‍, ഏലിയാസ് മാലിയില്‍, ക്ഷീരവികസന ഓഫിസര്‍ റെമീസ് പി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.