ബേബിയുടെ കാരുണ്യത്തിൽ നാല്​ കുടുംബങ്ങൾക്ക് ഭൂമി ലഭിച്ചു

കോലഞ്ചേരി: ചായ്ക്കാനിടമില്ലാത്ത നാല് കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമിയൊരുങ്ങി. റിട്ട. എക്സൈസ് ഉദ്യോഗസ്ഥനായ മരങ്ങാട്ടുള്ളി, കരിമാങ്കുഴിയിൽ കെ.വി. ബേബിയാണ് നാല് കുടുംബങ്ങൾക്ക് വീട്​ വെക്കുന്നതിന് മൂന്ന് സെന്‍റ്​ സ്ഥലം വീതം നൽകിയത്. സി.പി.എം സംസ്ഥാന സമ്മേളനത്തി‍ൻെറ ഭാഗമായാണ് നൽകിയത്. കോവിഡ് മഹാമാരിയിൽ ഗൃഹനാഥയെ നഷ്ടമായ നിർധന കുടുംബത്തി‍ൻെറ ദുരിതമാണ് ബേബിയെ കാരുണ്യവഴിയിലേക്ക് നയിച്ചത്. ഭൂമി ഇവരുടെ പേരിൽ ആധാരം ചെയ്ത് നൽകുകയും ചെയ്തു. പഴുക്കാമറ്റത്ത് നടന്ന ചടങ്ങിൽ സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ രേഖകൾ കുടുംബങ്ങൾക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡന്‍റ്​ സി.ആർ. പ്രകാശൻ അധ്യക്ഷത വഹിച്ചു. പി.വി. ശ്രീനിജിൻ എം.എൽ.എ, ജില്ല സെക്രട്ടേറിയറ്റംഗം സി.ബി. ദേവദർശനൻ, ജില്ല കമ്മിറ്റിയംഗങ്ങളായ കെ.എസ്. അരുൺകുമാർ, കെ.വി. ഏലിയാസ്, ഏരിയ സെക്രട്ടറി സി.കെ. വർഗീസ്, ലോക്കൽ സെക്രട്ടറി കെ. എ. ജോസ്, കെ.പി. സലീം, എ.ആർ. രാജേഷ്, പി.എ. ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.