പട്ടികജാതി ക്ഷേമത്തിനായി അനുവദിച്ച പണം ചെലവഴിച്ചില്ലെന്ന് പരാതി

പെരുമ്പാവൂര്‍: പട്ടികജാതി ക്ഷേമത്തിനായി അനുവദിച്ച കോടിക്കണക്കിന് രൂപ ചെലവഴിക്കാന്‍ തയാറാകാത്തത് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി. 2019-20 വര്‍ഷത്തില്‍ അനുവദിച്ച 3002.84 കോടിയില്‍ 1490. 26 കോടി മാത്രമാണ് ചെലവഴിച്ചതെന്ന് ഡോ. അംബേദ്കര്‍ സാംസ്‌കാരിക വേദി പ്രസിഡന്‍റ്​ ശിവന്‍ കദളിക്ക് സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റില്‍നിന്ന്​ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നു. 2019-20 വര്‍ഷത്തില്‍ അനുവദിച്ച തുകയുടെ പകുതിപോലും ചെലവഴിച്ചിട്ടില്ലെന്ന് ഇതില്‍ വ്യക്തമാണ്. 2020-21 വര്‍ഷത്തേക്ക് അനുവദിച്ച 2708.15 കോടിയില്‍ സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഒന്നരമാസം മാത്രം അവശേഷിക്കെ 2239. 73 കോടി മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശിവന്‍ കദളി ചീഫ് സെക്രട്ടറിക്ക് പരാതി നൽകി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.