പെരുമ്പാവൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മിച്ച വളയന്‍ചിറങ്ങര ജി.എല്‍.പി.എസ് സ്കൂളിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. പ്രാദേശിക ഉദ്ഘാടനം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍നിന്ന് 1.8 കോടി ഉപയോഗിച്ചാണ് സ്കൂളിന് പുതിയ കെട്ടിടം നിര്‍മിച്ചത്. മൂന്ന് ക്ലാസ് മുറി, ലൈബ്രറി, ലാബ്, വായനമുറി, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടോയ്‌ലറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ കെട്ടിടം. പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ് വരെ 25 ഡിവിഷനിലായി 756 വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. ഹമീദ് അധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അന്‍വര്‍ അലി, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. അജയകുമാര്‍, ടെല്‍ക് മുന്‍ ചെയര്‍മാന്‍ എന്‍.സി. മോഹനന്‍, എസ്.എം.സി ചെയര്‍മാന്‍ കെ. അശോകന്‍, ഹെഡ്മിസ്ട്രസ് കെ.എ. ഉഷ, പി.ടി.എ പ്രസിഡന്റ് വി. വിവേക് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.