പെരുമ്പാവൂർ: കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയിലായി. ഒഡിഷ ഗജപതി ജില്ലയിലെ ബിച്ചോത്ര രണാന്തുളാണ് (24) പിടിയിലായത്. 3.260 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇതര സംസ്ഥാനക്കാർക്ക് വിൽപന നടത്തുന്നതിനായി നാട്ടിൽനിന്ന് കൊണ്ടുവന്നതാണ് കഞ്ചാവ്. എക്സൈസ് ഇന്റലിജന്റ്സ് വിഭാഗം നൽകിയ രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ കുറച്ച് ദിവസമായി എക്സൈസ് ഷാഡോ സംഘത്തിൻെറ നിരീക്ഷണത്തിലായിരുന്നു. മറ്റൊരാൾക്ക് കൈമാറാൻ നിൽക്കുമ്പോൾ വാഴക്കുളം ജാമിയ സ്റ്റോപ്പിൽ വെച്ച് തന്ത്രപൂർവം പിടികൂടുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ എം. മഹേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. രണ്ടാഴ്ചക്കിടെ നടത്തിയ പരിശോധനകളിൽ 13.6 കിലോ കഞ്ചാവും 13 കഞ്ചാവ് ചെടികളും പിടികൂടി. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. em pbvr 3 Kanchavu Prethi bichethra renathul പ്രതി ബിച്ചോത്ര രണാന്തുൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.