കോളജ് വിദ്യാർഥികള്‍ക്കായി ക്വിസ് മത്സരം നാളെ

കൊച്ചി: എം.ഇ.എസ് യൂത്ത് വിങ് ജില്ല കമ്മിറ്റി കോളജ് വിദ്യാർഥികള്‍ക്കായി മാറമ്പിള്ളി എം.ഇ.എസ് കോളജില്‍ ചൊവ്വാഴ്ച ജില്ലതല ക്വിസ് മത്സരം സംഘടിപ്പിക്കും. ഇന്ത്യ യുഗങ്ങളിലൂടെ എന്നതാണ് വിഷയം. കോളജ് പ്രിന്‍സിപ്പലി‍ൻെറ സാക്ഷ്യപത്രവും തിരിച്ചറിയൽ കാര്‍ഡും സഹിതം വരുന്ന രണ്ടുപേര്‍ അടങ്ങുന്ന ടീമുകള്‍ക്കാണ് അവസരം. ജില്ലതലത്തില്‍ വിജയിക്കുന്ന ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് സംസ്ഥാന തലത്തില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. വിവരങ്ങള്‍ക്ക്: ഡോ. അന്‍വര്‍ ഹസന്‍ - 9496337087.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.