ടാങ്കറും കണ്ടെയ്നറും കൂട്ടിയിടിച്ച് ഒരാൾക്ക്​ പരിക്ക്​

പറവൂർ: ദേശീയപാതയിൽ ഘണ്ടാകർണൻ വെളിക്ക് സമീപം ടാങ്കർ ലോറിയും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ച പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. എറണാകുളം ബി.പി.സി.എല്ലിൽനിന്ന്​ ബംഗളൂരുവിലേക്ക് പോയ ടാങ്കർ പറവൂരിൽനിന്ന് എറണാകുളം ഭാഗത്തേക്ക് വന്ന കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കണ്ടെയ്നർ ലോറി ഡ്രൈവർ തൃശൂർ പഴയന്നൂർ സ്വദേശി ബിനേഷ് കാബിനിൽ കുടുങ്ങിപ്പോയി. പൊലീസും അഗ്​നിരക്ഷാസേനയെത്തി കാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തിറക്കിയത്. കാലിന് പരിക്കേറ്റ ബിനേഷ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പുലർച്ച രണ്ടുവരെ ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. നിർത്തിയിട്ട ടാങ്കറിന് പിന്നിൽ രാവിലെ അഞ്ചിന് ഒരു ബൈക്ക് ഇടിച്ചു. ബൈക്ക് തെന്നി ലോറിയുടെ അടിയിലേക്ക് പോയെങ്കിലും യാത്രക്കാരൻ പുറത്തേക്ക് തെറിച്ചുവീണു. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്രം EA PVR tanker lory 2 ദേശീയപാതയിൽ ഘണ്ടാകർണൻ വെളിയിൽ നിർത്തിയിട്ട ടാങ്കറിന് പിന്നിൽ ബൈക്ക് ഇടിച്ച നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.