ടി. നസിറുദ്ദീ‍െൻറ ഓർമക്കായി ട്രേഡേഴ്‌സ് അക്കാദമി

ടി. നസിറുദ്ദീ‍ൻെറ ഓർമക്കായി ട്രേഡേഴ്‌സ് അക്കാദമി കൊച്ചി: ചെറുകിട വ്യാപാരികള്‍ക്കും അവരുടെ ജീവനക്കാര്‍ക്കും മികച്ച പരിശീലനം നല്‍കുന്നതിനായി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരുമ്പനത്ത് ആരംഭിക്കുന്ന അക്കാദമിക്ക് ടി. നസിറുദ്ദീന്‍ മെമ്മോറിയല്‍ ട്രേഡേഴ്‌സ് അക്കാദമി എന്ന് നാമകരണം ചെയ്യും. സമിതി ജില്ല കമ്മിറ്റി എറണാകുളം വ്യാപാര ഭവനില്‍ സംഘടിപ്പിച്ച ടി.നസിറുദ്ദീന്‍ അനുസ്മരണ യോഗത്തിൽ ജില്ല പ്രസിഡന്‍റ്​ പി.സി. ജേക്കബാണ് പ്രഖ്യാപനം നടത്തിയത്​. ടി.ജെ. വിനോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മേയര്‍ എം. അനിൽ കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കേരള വ്യാപാരി വ്യവസായി സമിതി ജില്ല ജനറല്‍ സെക്രട്ടറി സി.കെ. ജലീല്‍, അബ്ദുൽ വാഹിദ്, കേരള മര്‍ച്ചന്‍റ്​സ് ചേംബര്‍ പ്രസിഡന്‍റ്​ മുഹമ്മദ് സഹീര്‍, ഏകോപന സമിതി ജില്ല ജനറല്‍ സെക്രട്ടറി എ.ജെ. റിയാസ്, ട്രഷറര്‍ സി.എസ്. അജ്മല്‍, വര്‍ക്കിങ്​ പ്രസിഡന്‍റ്​ ടി.ബി. നാസര്‍, വൈസ് പ്രസിഡന്‍റുമാരായ എം.സി. പോള്‍സണ്‍, ഡിലൈറ്റ് പോള്‍, കെ.വി. മോഹനന്‍, ബാബു കുരുത്തോല, ഇ.എം. ജോണി, എ.വി. മോഹനന്‍, ജോജി പീറ്റര്‍, സെക്രട്ടറിമാരായ കെ. ഗോപാലന്‍, എം.പി. അബ്ദുൽ റസാഖ്, സി.ജെ. ബാബു തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോക്യാപ്ഷന്‍ Er nasrudheen കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ടി. നസിറുദ്ദീന്‍ അനുസ്മരണം ടി.ജെ. വിനോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.