ചെങ്ങമനാട്: സർവിസ് സഹകരണ ബാങ്ക് കാർഷിക ഗ്രൂപ്പുകൾക്കായി ഏർപ്പെടുത്തിയ ടില്ലർ സർവിസ് പ്രവർത്തനം ആരംഭിച്ചു. ബാങ്കിൻെറ 'ഗ്രീൻ ചെങ്ങമനാട്' പദ്ധതിയിൽ ഉൾപ്പെട്ട കാർഷിക ഗ്രൂപ്പുകൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് ഉദാരമായ നിരക്കിലുമായിരിക്കും ടില്ലറുകളുടെ സേവനം ലഭ്യമാക്കുക. മറ്റ് കാർഷിക ഉപകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ടില്ലറുകളുടെ പ്രവർത്തനോദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ നിർവഹിച്ചു. കാർഷിക ഉപകരണങ്ങളുടെ വിതരണം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നൗഷാദ് പാറപ്പുറം, ടി.വി. സുധീഷ് എന്നിവർ ചേർന്ന് നിർവഹിച്ചു. ബാങ്ക് ഭരണസമിതി അംഗം എം.ആർ. സത്യൻ അധ്യക്ഷത വഹിച്ചു. മിനി ശശികുമാർ ,എം.കെ. പ്രകാശൻ, സി. ഗോപാലകൃഷ്ണൻ, ദിവാകരൻ, ശ്രീജിത്, പി.ജെ. അനൂപ്, എം.ടി. അനൂപ് എന്നിവർ സംസാരിച്ചു. EA ANKA 1 TILLER ചെങ്ങമനാട് സഹകരണ ബാങ്ക് കർഷകർക്കായി ആരംഭിച്ച ടില്ലർ സർവിസ് ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.